ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്ത്: രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 29 ജനുവരി 2024 (19:04 IST)
തിരുവനന്തപുരം: ടൂറിസ്റ്റ് ബസിൽ കഞ്ചാവു കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുല്ലക്കൽ സ്വദേശി അൻസാർ (22), ബസ് ഡ്രൈവർ കൊല്ലം തൃക്കടവൂർ കുരിപ്പുഴ സ്വദേശി ഷാജി ( 30) എന്നിവരാണ് പിടിയിലായത്.

വർക്കലയിൽ എത്തിയ ടൂറിസ്റ്റ് ബസിൻ്റെ സീറ്റിനടിയിൽ നിന്നാണ് 8.2 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സർവീസ് തുട ങ്ങുന്നതിനു മുമ്പായി ബസ് വൃത്തിയാക്കുന്നതിനിടെയാണ് നാലു പൊതികളായി ഉണ്ടായിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ജീവനക്കാർ
വിവരം പോലീസിൽ അറിയിച്ചു.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :