ക്യാഷ് ബനിയൻ വിദ്യയിൽ കുഴൽപ്പണം കടത്തൽ : 26.65 ലക്ഷം പിടിച്ചു

എ കെ ജെ അയ്യർ| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (20:07 IST)
പാലക്കാട്: വാഹന പരിശോധനയ്ക്കിടെ 26.65 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പ്രത്യേക ബനിയൻ ഉണ്ടാക്കി ശരീരത്തിൽ കെട്ടി ഒളിപ്പിച്ചാണ് "ക്യാഷ് ബനിയൻ വിദ്യ" യിലൂടെ ഈ പണം കടത്താൻ ശ്രമിച്ച മഹാരാഷ്ട്ര താനേ സ്വദേശി താനാജി ഷിൻഡെ എന്ന ഇരുപതുകാരൻ എക്‌സൈസിന്റെ പിടിയിലായത്.

കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വെള്ള ബനിയനിൽ രഹസ്യ അറകൾ തുന്നിപ്പിടിപ്പിച്ച ശേഷം അതിനകത്തായി 500 രൂപയുടെ നോട്ടുകെട്ടുകൾ ഒളിപ്പിച്ചിരുന്നു. ബസ്സിൽ പരിശോധനയ്ക്ക് കയറിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് സീറ്റിൽ നിന്ന് മാറാൻ ശ്രമിച്ചതോടെയാണ് ഇയാൾ പിടിയിലായത്.

കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്കാണ് ഈ പണം കൊണ്ടുപോകാൻ ശ്രമിച്ചത് എന്ന് അറസ്റ്റിലായ ഇയാൾ പറഞ്ഞു. മുമ്പും സമാനമായ രീതിയിൽ ഇയാൾ കുഴൽ പണം കടത്തിയിട്ടുണ്ടെന്നു കണ്ടെത്തി. പിടിയിലായ ഇയാളെ പിന്നീട് പൊലീസിന് കൈമാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :