അമരവിളയിൽ അരക്കോടിയിലേറെ രൂപയുടെ കുഴൽപ്പണ വേട്ട

എ കെ ജെ അയ്യർ| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2023 (10:20 IST)
തിരുവനന്തപുരം: കേരളം തമിഴ്‌നാട് അതിർത്തിയിലുള്ള എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അരക്കോടി രൂപയിലേറെ വരുന്ന കുഴൽപ്പണം പിടികൂടി.

തിരുവനന്തപുരത്തേക്ക് വന്ന വോൾവോ ബസിലായിരുന്നു 50,46,500 രൂപാ വില വരുന്ന വിദേശ കറൻസി കടത്താൻ ശ്രമിച്ചത്. ആറ്റിങ്ങൽ വെള്ളല്ലൂർ കരിമ്പാലോട് മേലതിൽ പുത്തൻ വീട്ടിൽ നിഹാസ് എന്ന മുപ്പത്തിനാലുകാരനാണ് മതിയായ യാതൊരു രേഖകളും ഇല്ലാതെ ഇത്രയധികം കറൻസിയുമായി എത്തിയത്.

കുഴല്പണവുമായി ഒരാൾ എത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ബസ് വിശദ പരിശോധന നടത്തിയത്. അറസ്റ്റിലായ നിഹാസിനെ പൊലീസിന് കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.പി.പ്രവീണിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :