അധ്യാപികമാരുടെ ഫോട്ടോ മോർഫ് ചെയ്ത അശ്ളീല ചിത്രമാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (16:10 IST)
മലപ്പുറം: സ്‌കൂളിലെ പ്രധാന അധ്യാപികയും മറ്റു അധ്യാപികമാരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ കോപ്പി ചെയ്തു അശ്ളീല ഫോട്ടോകളുമായി ചേർത്ത് രൂപമാറ്റം ചെയ്തു പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പടി ചെരാട്ടുകുഴി മഞ്ചേരിതൊടിയിൽ ബിനോയി എന്ന 26 കാരണാണ് പോലീസ് പിടിയിലായത്. മലപ്പുറം സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ പ്രധാന അധ്യാപികയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ഈ ഫോട്ടോകൾ പ്രചരിപ്പിച്ചത്. പ്രതിയുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്ന് നൂറുകണക്കിന് അശ്ളീല ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇയാൾക്ക് ഇത്തരം പ്രവർത്തികൾക്ക് മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മലപ്പുറം അഡീഷണൽ എസ്.ഐ പി.പ്രദീപ് കുമാറിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :