എ കെ ജെ അയ്യര്‍|
Last Modified ശനി, 6 മെയ് 2023 (20:03 IST)
മലപ്പുറം: മതിയായ രേഖകൾ ഇല്ലാതെ ബൈക്കിൽ കൊണ്ടുപോയ 26.5 ലക്ഷം രൂപയുമായി യുവാവിനെ പോലീസ് പിടികൂടി. കൂട്ടിലങ്ങാടി മുണ്ടൻതൊട്ടി മുഹമ്മദ് മനാഫ് എന്ന 37 കാരനാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചട്ടിപ്പറമ്പിൽ നടത്തിയ വാഹന പരിശോധനയിലാണ് മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.