എ.ഡി.ജിപി യുടെ വാഹനമിടിച്ചു പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (15:10 IST)

പത്തനംതിട്ട: ട്രാൻസ്‌പോർട്ട് കമ്മീഷണർ എ.ഡി.ജി.പി ശ്രീജിത്തിന്റെ വാഹനമിടിച്ചു പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട ജില്ലയിലെ പറപ്പെട്ടി മുല്ലശേരിൽ പത്മകുമാർ എന്ന 48 കാരനാണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് പറന്തലിൽ വച്ചായിരുന്നു അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പത്മകുമാർ മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടം ഉണ്ടായ ഉടൻ തന്നെ പത്മകുമാറിനെ ആദ്യം അടൂർ സർക്കാർ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു ചികിത്സ നൽകിയിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :