ടെറസിലിരുന്നു മൊബൈലിൽ ക്രിക്കറ്റ് കളി കാണവേ ഉറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

എ കെ ജെ അയ്യർ| Last Modified വെള്ളി, 17 നവം‌ബര്‍ 2023 (16:50 IST)
തിരുവനന്തപുരം : വീടിന്റെ ടെറസിലിരുന്നു മൊബൈലിൽ ക്രിക്കറ്റ് കളി കാണവേ ഉറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. വെഞ്ഞാറമൂട് ആലിയാട് വെങ്കാട്ടുവിള രാഹുൽ ഭവനിൽ രാധാകൃഷ്ണൻ - ഷീല ദമ്പതികളുടെ മകൻ സജിൻ ആണ് മരിച്ചത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇയാളുടെ മൊബൈലിൽ ഒരു കോൾ വന്നപ്പോൾ അതിൽ സംസാരിക്കാനായാണ് ഇയാൾ ടെറസിൽ പോയതും ഇതിനു ശേഷം അവിടെ വച്ച് തന്നെ മൊബൈലിൽ ക്രിക്കറ്റ് കളി കാണാൻ തുടങ്ങിയതും.

പാതിരാത്രിയായിട്ടും സുജിനെ കാണാതായതോടെ വീട്ടുകാർ ടെറസിൽ നോക്കിയെങ്കിലും കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് സജിൻ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിന്റിംഗ് തൊഴിലാളിയായ ഇയാളുടെ സഹോദരങ്ങൾ രാജേഷ്, രാഹുൽ എന്നിവരാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :