ഇടുക്കിയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 ജനുവരി 2023 (09:59 IST)
ഇടുക്കിയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൗണ്‍സിലിങ്ങിനിടയിലാണ് പെണ്‍കുട്ടി കാര്യം പറഞ്ഞത്. 2022 മെയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടി വീട്ടില്‍ എത്തുമ്പോള്‍ ആയിരുന്നു പീഡനം.

ബന്ധുവീട്ടില്‍ സന്ദര്‍ശത്തിനിടെയാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കൂടാതെ പിതാവിന്റെ വിദേശത്തുള്ള സുഹൃത്തും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :