മലപ്പുറത്ത് കാറില്‍ 132 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 13 ഓഗസ്റ്റ് 2022 (17:28 IST)
മലപ്പുറത്ത് കാറില്‍ 132 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയിലായി. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ സമദ്, അരീക്കോട് സ്വദേശി ഷെരീഖ്, പേരാമ്പ്ര സ്വദേശി അമല്‍, കോട്ടക്കല്‍ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് പിടിയിലായത്. വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റിലാണ് ഇവരെ പിടികൂടിയത്. കാറിലാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ ഇവര്‍ ശ്രമിച്ചത്.

സ്റ്റേറ്റ് എക്‌സൈസ് ഇന്‍ഫോസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :