സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (18:38 IST)
കോട്ടയത്ത് നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. മറിയപ്പള്ളി സ്വദേശി ശൈലജയാണ് മരിച്ചത്. ശൈലജയ്ക്ക് 60 വയസ്സായിരുന്നു. എം സി റോഡിലാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ടെത്തിയ ലോറി ആദ്യം ഒരു കാറിലും പിന്നീട് ശൈലജ സഞ്ചരിച്ച സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു.