1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

മലപ്പുറത്ത് മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും മോഷണം പോയി

Malappuram
മലപ്പുറത്ത് മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും മോഷണം പോയി. മലപ്പുറം പുത്തനത്താണി ചന്ദനക്കാവിലാണ് സംഭവം. പരേതനായ കാഞ്ഞീരി ഉണ്ണികൃഷ്ണന്റെ വീട് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്. സംഭവത്തെ തുടര്‍ന്ന് കല്‍പകഞ്ചേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പാലക്കാട് സംഭവം: സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നടപടിയെന്ന് പൊലീസ്