മതില്‍ ഇടിഞ്ഞുവീണ് നിര്‍മാണത്തൊഴിലാളി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (17:40 IST)
മതില്‍ ഇടിഞ്ഞുവീണ് നിര്‍മാണത്തൊഴിലാളി മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം. നിര്‍മാണത്തൊഴിലാളിയായ ശിവദാസനാണ് മരിച്ചത്. 45വയസായിരുന്നു. പെട്രോള്‍ പമ്പിന് വേണ്ടി നിര്‍മിച്ചുകൊണ്ടിരുന്ന മതിലാണ് ഇടിഞ്ഞുവീണത്. സംഭവത്തില്‍ മറ്റുതൊഴിലാളികള്‍ക്കും അപകടം പറ്റി. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :