ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഗായിക സുജാതയ്ക്ക് എത്ര വയസ്സുണ്ട് ? ആശംസകളുമായി ജി വേണുഗോപാല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (14:56 IST)

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സുജാത മോഹന്‍. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സുജാതയ്ക്ക് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.തന്റെ കുട്ടിക്കാലം സംഗീത സംമ്പുഷ്ടമാക്കിയതില്‍ സുജാതയ്ക്ക് നല്ല പങ്കുണ്ടെന്ന് ഗായകന്‍ ജി വേണുഗോപാല്‍ പറഞ്ഞു.

31 മാര്‍ച്ച് 1963 ജനിച്ച സുജാതയ്ക്ക് പ്രായം 59 വയസ്സ്.

വേണുഗോപാലിന്റെ വാക്കുകള്‍
ഇന്ന് സുജുവിന്റെ പിറന്നാള്‍.
എന്റെ കുട്ടിക്കാലം സംഗീത സംപുഷ്ടമാക്കിയതില്‍ സുജുവിന്, അന്നത്തെ ബേബി സുജാതയ്ക്ക്, ഒരു പ്രധാന പങ്കുണ്ട്.
ഈ വീഡിയോ സുജുവിന്റെ അന്‍പതാം ജന്മദിനത്തിന്റെതാണ്.
അതില്‍ സുജുവിനോടും ശ്വേതയോടുമൊപ്പം പാടിയ സന്തോഷം പങ്ക് വയ്ക്കുന്നുണ്ട്.ഒപ്പം ഒരു പ്രവചനവും.
ശ്വേതയ്ക്ക് ഒരു മോള്‍ ജനിക്കുമെന്നും, അവളോടൊപ്പവും ഞാന്‍ ഒരു യുഗ്മഗാനം പാടുമെന്നും!ശ്രേഷ്ഠയ്ക്ക് നാല് വയസ്സാകുന്നു.
നീ പാടിത്തുടങ്ങുന്നതും കാത്ത് ഞാന്‍ ഇവിടെത്തന്നെയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :