1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Auto Taxi Charge

ഓട്ടോ-ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു

Auto Taxi
ഇന്ധനവില, സ്പെയര്‍ പാര്‍ട്ട്സ് വില, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവയിലുണ്ടായ വര്‍ദ്ധനവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതവും ഗതാഗത മേഖലയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബസ്, ഓട്ടോ-ടാക്സി ചാര്‍ജ്ജ്് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുടെ  ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസ്സുകളുടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയായും കിലോമീറ്ററിന് 90 പൈസയില്‍ നിന്ന് ഒരു രൂപയായും വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ നിരക്ക് സംബന്ധിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കും. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഓട്ടോറിക്ഷകള്‍ക്ക് രണ്ട് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപ; കിലോമീറ്ററിന് 15രൂപ