അനുബന്ധ വാര്‍ത്തകള്‍
- ഓട്ടോ-ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഗായിക സുജാതയ്ക്ക് എത്ര വയസ്സുണ്ട് ? ആശംസകളുമായി ജി വേണുഗോപാല്‍
- സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വെള്ളിയാഴ്ച മുതൽ വർധിക്കും
- തൊഴിലുറപ്പ് കൂലി 311 രൂപയാക്കി ഉയർത്തി
- പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓട്ടോറിക്ഷകള്‍ക്ക് രണ്ട് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപ; കിലോമീറ്ററിന് 15രൂപ
പ്രതിസന്ധി സാഹചര്യത്തില്‍ ബസ്, ഓട്ടോ-ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോറിക്ഷകള്‍ക്ക് രണ്ട് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപയും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. ട്രൈസൈക്കിളിന് രണ്ട് കിലോമീറ്റര്‍ വരെ 35 രൂപയും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. 1500 സിസിയില്‍ താഴെയുള്ള ടാക്സി കാറുകള്‍ക്ക് അഞ്ച് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 200 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയുമായിരിക്കും. 1500 സിസിക്ക് അധികമുള്ള ടാക്സി കാറുകള്‍ക്ക് അഞ്ച് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 225 രൂപയും, തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമായിരിക്കും.
ജസ്റ്റിസ് രാമചന്ദ്രന് കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസ്സുകളുടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയായും കിലോമീറ്ററിന് 90 പൈസയില്‍ നിന്ന് ഒരു രൂപയായും വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ നിരക്ക് സംബന്ധിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കും. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.