സഹോദരന് സന്ദേശമയച്ച ശേഷം ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ജനുവരി 2022 (09:49 IST)
സഹോദരന് സന്ദേശമയച്ച ശേഷം ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ചു. എടപ്പാള്‍ കാളാച്ചാല്‍ സ്വദേശി റഷീദിന്റെ ഭാര്യ ഷഫീല ആണ് മരിച്ചത്. 28 വയസായിരുന്നു. ആത്മഹത്യക്ക് മുന്‍പ് സഹോദരന് വിവരം അയച്ചിരുന്നു. സഹോദരന്‍ വീട്ടില്‍ വന്ന് അന്വേഷിച്ചപ്പോഴാണ് മരണവാര്‍ത്ത അറിയുന്നത്. ഭര്‍ത്താവ് വിദേശത്താണ്. മലപ്പുറം സ്വദേശിയായ യുവാവ് ഷഫീലയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :