ഡെല്‍റ്റയും ഒമിക്രോണും പ്രതിരോധിക്കാന്‍ കൊവാക്‌സിന് കഴിയുമെന്ന് ഭാരത് ബയോടെക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ജനുവരി 2022 (08:58 IST)
ഡെല്‍റ്റയും ഒമിക്രോണും പ്രതിരോധിക്കാന്‍ കൊവാക്‌സിന് കഴിയുമെന്ന് ഭാരത് ബയോടെക്. കൊവാക്‌സിന്റെ രണ്ടുഡോസുകളും എടുത്ത് ആറുമാസത്തിനു ശേഷം കൊവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്ക് രണ്ടു വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഭാരത് ബയോടെക് പറയുന്നത്. എമോറി സര്‍വകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരത് ബയോടെക്കിന്റെ പ്രഖ്യാപനം. നിലവില്‍ ഒമ്പതര ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :