കൊച്ചിയില്‍ യുവാവിനെ ഫോണില്‍ വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ജനുവരി 2022 (07:39 IST)
കൊച്ചിയില്‍ യുവാവിനെ ഫോണില്‍ വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പറമ്പില്‍ സാജുവിന്റെ മകന്‍ അന്‍സിലിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി അന്‍സലിന് ഒരു ഫോണ്‍ കോള്‍ വരുകയും പിന്നാലെ പുറത്തിറങ്ങുകയുമായിരുന്നു. കഴുത്തിനു വെട്ടേറ്റ യുവാവിനെ പിതാവും സഹോദരനും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അന്‍സലിനെ ഫോണില്‍ വിളിച്ചവര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അന്‍സല്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :