മൂന്നാം തരംഗം അതിതീവ്രം; പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

രേണുക വേണു| Last Modified വ്യാഴം, 13 ജനുവരി 2022 (08:13 IST)

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിതീവ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അതിവേഗമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 46,723 പേരും ഡല്‍ഹിയില്‍ 27,561പേരും രോഗബാധിതരായി. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയര്‍ന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :