മലപ്പുറത്ത് ബസിനടിയില്‍പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (16:27 IST)
മലപ്പുറത്ത് ബസിനടിയില്‍പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്റിലാണ് അപകടം നടന്നത്. മേലേകാപ്പിച്ചാലില്‍ ശിവദാന്റെ മകന്‍ നിധിന്‍ (17) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് നിധിന്‍. ബസ് പിന്നോട്ടെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. അപകടസ്ഥലത്തുവച്ചുതന്നെ നിധിന്‍ മരണപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :