കുറ്റിപ്പുറത്ത് എട്ടുമാസം പ്രായമായ കുഞ്ഞും അമ്മയും പൊള്ളലേറ്റ് മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (08:22 IST)
കുറ്റിപ്പുറത്ത് എട്ടുമാസം പ്രായമായ കുഞ്ഞും അമ്മയും പൊള്ളലേറ്റ് മരിച്ച നിലയില്‍. ഐങ്കലത്ത് സുഹൈല നസ്‌റിന്‍ (19) കുഞ്ഞ് ഫാത്തിമ ഷഹ്‌റയുമാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. റൂം തുറക്കാത്തതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് വാതില്‍ പൊളിക്കുകയായിരുന്നു. കുടുംബ വഴക്കാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :