അനുബന്ധ വാര്‍ത്തകള്‍
- സിഎജി റിപ്പോർട്ട്: ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കർ
- ചേർന്നുപോകാൻ കഴിയില്ല എന്ന് തോന്നുന്നവർക്ക് പുതിയ പാർട്ടി ഉണ്ടാക്കാം, അല്ലെങ്കിൽ മറ്റു പാർട്ടികളിലേയ്ക്ക് പോകാം: അധീർ രഞ്ജൻ ചൗധരി
- അവസാനഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദം; വാക്സിൻ തയ്യാറെന്ന് ഫൈസർ
- 'മുഖ്യമന്ത്രിയ്കെതിരെ മൊഴി നൽകാൻ നിർബന്ധിയ്ക്കുന്നു'; സ്വപ്നയുടെ പേരിൽ ശബ്ദസന്ദേശം പുറത്ത്
- നവംബര്‍ 11മുതല്‍ 17വരെ കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ചത് 691 പേര്‍ക്ക് മാത്രം; സംസ്ഥാനത്ത് 31488 കേസുകള്‍
കൊവിഡ് നിയന്ത്രണം ഒഴിവായി: മലപ്പുറത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാത്രി 10മണിവരെ പ്രവര്‍ത്തിക്കാം
കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ ശാലകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. നവംബര്‍ 15ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞാ നിയന്ത്രണങ്ങള്‍ ഒഴിവായ സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്. വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പ്രയാസങ്ങള്‍ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
കണ്ടെയിന്മെന്റ് സോണുകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍, ടീ ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. ഭക്ഷണ പാര്‍സല്‍ സര്‍വ്വീസുകള്‍ക്ക് രാത്രി 10 മണിവരേയും അനുമതിയുണ്ട്. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപന സാധ്യത തിരിച്ചറിഞ്ഞുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.