1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local news

കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വിമാന അപകടത്തില്‍ മരണം 21 ആയി

Malappuram
കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുള കുമാരി(38) ആണ് മരിച്ചത്. ഇവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കരിപ്പൂര്‍ വിമാന അപകടത്തിലെ മരണം 21ആയി.
 
മഞ്ജുള കുമാരി ഭര്‍ത്താവിനൊപ്പം ദുബായിയില്‍ റാസല്‍ഖൈമയിലായിരുന്നു. ഇവരുടെ സുഹൃത്തായ രമ്യ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് തിരിച്ചത്.
അടുത്ത ലേഖനം
ശിവശങ്കറും സ്വപ്നയും ഇന്ത്യയുടെ ബഹിരാകശ രഹസ്യങ്ങൾ ചോർത്തി വിദേശ രാജ്യങ്ങൾക്ക് വിറ്റു: ഗുരുതര ആരോപണവുമായി സിപിഐ മുഖപത്രം