ഞാൻ രാഷ്ട്രീയക്കാരനല്ല, അത്തരമൊരു ആഗ്രഹവുമില്ല: മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേകും എന്ന വാർത്തകൾ നിഷേധിച്ച് രഞ്ജൻ ഗൊഗോയ്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 24 ഓഗസ്റ്റ് 2020 (08:21 IST)
ഡൽഹി: അസമിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കും എന്ന നിഷേധിച്ച് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയ്. താനൊരു രാഷ്ട്രീയക്കാരനല്ല എന്നും അത്തരം ആഗ്രഹങ്ങൾ തനിയ്ക്കില്ല എന്നുമായിരുന്നു രഞ്ജൻ ഗൊഗോയിയുടെ മറുപടി.

വാഗ്ദാനങ്ങളുമായി ആരും സമീപിച്ചിട്ടില്ല. രാജ്യസഭയിലേയ്ക്ക് രാഷ്ട്രപതിയാണ് നാമനിർദേശം ചെയ്തത്. രാഷ്ട്രപതിയുടെ ഭാഗമായി എത്തുന്ന ആളും രാഷ്ട്രിയ പാർട്ടികളൂടെ നാമനിർദേശത്തെ തുടർന്ന് എത്തുന്ന ആളും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ മനസിലാക്കാത്തത് ദൗർഭാഗ്യകരമാണ്. ബോധപൂർവം തന്നെയാണ് രാജ്യസഭയിലേയ്ക്കുള്ള നാമനിർദേശം സ്വീകരിച്ചത്. സ്വന്തന്ത്രമായ അഭിപ്രായം രേഖപ്പെടുത്താൻ അതിലൂടെ സാധിയ്ക്കും. അങ്ങനെയുള്ളപ്പോൾ ഞാനെങ്ങനെ രാഷ്ട്രിയക്കാരനായി മാറും എന്നും അദ്ദേഹം ചോദിയ്ക്കുന്നു.

അടുത്ത അസം നിയമസഭ തെരെഞ്ഞെടുപ്പിൽ രഞ്ജൻ ഗൊഗോയി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കും എന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവും അസം മുൻ മുഖ്യമന്ത്രിയുമായി തരുൻ ഗൊഗോയി പറഞ്ഞിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രഞ്ജ്ജൻ ഗൊഗോയിയെ പരിഗണീയ്ക്കുന്നതായി തനിയ്ക്ക് വിവരം ലഭിച്ചു എന്നും. രഞ്ജൻ ഗൊഗോയ് മത്സരിയ്ക്കും എന്നുതന്നെയാണ് തനിയ്ക്ക് തോന്നുന്നത് എന്നുമായിരുന്നു തരുൺ ഗൊഗോയിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :