കേരളം ക്വാട്ട് ചെയ്ത തുക ലേലസമയംവരെ രഹസ്യമായിരുന്നു: വിവാദത്തിൽ വിശദീകരണവുമായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 24 ഓഗസ്റ്റ് 2020 (11:43 IST)
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ടെൻഡറുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി സംസ്ഥാന സർക്കാർ ലേല ചുമതല ഏൽപ്പിച്ച സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി. കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നുവെന്ന് കമ്പനി വക്താവ് പറഞ്ഞു. കമ്പനിയ്ക്ക് അദാനിയുമായുള്ള ബന്ധം വലിയ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് വുശദീകരണം.


കേരളത്തിന്റെ വിമാനത്താവള ലേലത്തുകയുടെ കാര്യത്തില്‍ കമ്പനി ഇടപെട്ടിട്ടില്ല, കേരളത്തിന് നിയമസഹായം മാത്രമാണ് നല്‍കിയത്. വിമാനത്താവള വിഷയത്തില്‍ കമ്പനി അദാനിയ്ക്ക് നിയമോപദേശം നല്‍കിയിട്ടില്ല, അദാനിയ്ക്ക് അവരുടെതന്നെ നിയമോപദേശകരുണ്ട്. അമര്‍ചന്ദ് കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങള്‍ ഒരിക്കലും മറ്റാരുമായി പങ്കുവയ്ക്കാറില്ലെന്നും കമ്പനി വക്താവ് വ്യക്തമാക്കി

ടെന്‍ഡര്‍ പ്രക്രിയയില്‍ കെഎസ്ഐഡിസി കണ്‍സള്‍ട്ടന്റ് ആയി നിയോഗിച്ച സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് ഗൗതം അദാനിയുമായുള്ള ബന്ധം സര്‍ക്കാരിന് അറിയില്ലായിരുന്നുവെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ജെന്റില്‍മാന്‍ കമ്പനി എന്ന നിലയിലാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിനെ കെഎസ്ഐഡിസി സമീപിച്ചത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :