അനുബന്ധ വാര്‍ത്തകള്‍
- മൂര്‍ഖന്‍ പാമ്പിനെ ദേഷ്യം പിടിപ്പിക്കാന്‍ 11ദിവസം പട്ടിണിക്കിട്ടു; തുറന്നുവിടുമ്പോള്‍ പാമ്പ് ആദ്യം തന്റെ നേരെയാണ് ചീറിയതെന്ന് സൂരജിന്റെ വെളിപ്പെടുത്തല്‍
- ജില്ലയുടെ പേരിൽ വിദ്വേഷം ഉണ്ടാക്കുന്നവരോട് ലജ്ജ തോന്നുന്നുവെന്ന് പാർവതി
- പമ്പാ-ത്രിവേണി മണല്‍വാരല്‍ സ്പ്രിങ്ക്ലറിനെക്കാള് വലിയ അഴിമതി: ജി ദേവരാജന്‍
- ടിവിയോ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല; മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
- ആന ചരിഞ്ഞ സംഭവം ഗൗരവകരം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ
ആന ചരിഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ പഴത്തില്‍ വച്ചിരുന്ന സ്ഫോടക വസ്തു കടിച്ച് വായുംനാവും തകര്‍ന്ന് ആന ചരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്.
ശക്തമായ സ്ഫോടനത്തില്‍ ഗര്‍ഭണിയായ ആനയുടെ മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്നിരുന്നു. വേദനകൊണ്ട് വെള്ളത്തില്‍ തലതാഴ്ത്തി നില്‍ക്കുകയായിരുന്നു ആന. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്. 15 വയസുമാത്രമായിരുന്നു ആനക്കുണ്ടായിരുന്നത്. 1997ല്‍ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിലും ഇതേരീതിയില്‍ കാട്ടാന ചരിഞ്ഞിരുന്നു.