കൊച്ചി|
jibin|
Last Modified ശനി, 7 മാര്‍ച്ച് 2015 (08:35 IST)
ഘര്‍വാപ്പസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മലങ്കര കത്തോലിക്കാ സഭാ മുഖമാസികയായ ക്രൈസ്‍തവ കാഹളത്തില്‍ ലേഖനം. സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ലേഖനത്തിലും.
മാസികയുടെ എഡിറ്റര്‍ ഫാ ബോവസ് മാത്യുവിന്റേ എഡിറ്റോറിയലിലുമാണ് ഘര്‍വാപ്പസിക്കെതിരെയുള്ള ലേഖനങ്ങള്‍.
മതേതര ഭാരതം ലോകത്തിന് മാതൃക എന്ന തലക്കെട്ടില്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ലേഖനത്തില്‍ ബിജെപി നേതാക്കള്‍ മദര്‍തെരേസയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തെ കുറിച്ചും പറയുന്നു. മദര്‍തെരേസയ്‌ക്കെതിരെയുള്ള പരാമര്‍ശം വേദനയുളവാക്കിയതായും പറയുന്നു.
ഫാ ബോവസ് മാത്യുവിന്റേതാണ് കാമാത്തിപുരയില്‍ ഘര്‍വാപ്പസി വേണം എന്ന് ശീര്‍ഷകത്തിലുള്ള എഡിറ്റോറിയല്‍. ഘര്‍വാപ്പസിയുടെ സുവിശേഷം
വീടില്ലാത്തവര്‍ക്ക് വീടു നല്‍കുക എന്നതാണ്. എന്നാല്‍ സമൂഹത്തിലുള്ളവരെ അവിടെയെത്തിക്കാന്‍ എന്തുകൊണ്ട് സംഘപരിവാര്‍ ശ്രമിക്കുന്നില്ലെന്നും ലേഖനത്തില്‍ ചേദിക്കുന്നു. മുംബൈ പട്ടണത്തിലെ കാമാത്തിപുരയിലെത്തിയവരെ വീടകളിലെത്തിക്കാനും ലേഖനം ആവശ്യപ്പെടുന്നു.
കുഷ്ടരോഗികളെ കയ്യിലെടുക്കുന്ന മദര്‍തെരേസയുടെ ഘര്‍വാപ്പസി ആര്‍ക്ക് വിമര്‍ശിക്കാനാകുമെന്നും. വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ജാതി വ്യവസ്ഥയിലേക്കും ചാതുര്‍വര്‍ണ്യത്തിലേക്കുമാണ് തള്ളിവിടുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.