കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കോഴിക്കോട്| JOYS JOY| Last Updated: വെള്ളി, 6 മാര്‍ച്ച് 2015 (17:59 IST)
മുക്കം കല്‍പ്പൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു വീട്ടമ്മമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റു. പന്നിപ്പനിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അബ്‌ദുള്‍ സലാമാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്.

മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്‌ടിച്ച കാട്ടുപന്നിയെ പിന്നീട് സര്‍ക്കാര്‍ അനുമതിയോടെ വെടിവച്ചു കൊന്നു. രാവിലെ പത്തരയോടെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നി കര്‍ഷകരെ കണ്ടതോടെ ആക്രമണകാരിയാവുകയായിരുന്നു.

കൃഷിയിടത്തില്‍ നിന്ന് തൊട്ടടുത്ത ജനവാസകേനദ്രത്തിലേക്ക് കടന്ന പന്നി കൂടുതല്‍ പേരെ ആക്രമിക്കുകയായിരുന്നു. രണ്ടു വീട്ടമ്മമാരടക്കം ആറുപേര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. ഹസീന, കുഞ്ഞുമോന്‍, വാസു, ലളിത എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :