തൃശൂര്‍|
jibin|
Last Modified ശനി, 7 മാര്‍ച്ച് 2015 (08:01 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിവാദ വ്യവസായി മുഹമ്മദ് നിസാം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ചു. ചന്ദ്രബോസിന്റെ കുടുംബത്തിന് കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കാരമുക്കിലെ ചന്ദ്രബോസിന്റെ വീട്ടിലെത്തി കുടുംബത്തോട് സംസാരിക്കുകയും ചെയ്തു. കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്ന പറഞ്ഞ വിഎസ് ജന പ്രതിനിധികളുമായും കേസിനെപ്പറ്റി വി എസ് ചോദിച്ചറിഞ്ഞു.
അതേസമയം മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം കര്‍ണാടക പൊലീസ് പ്രൊഡക്ഷന്‍ വാറാന്റില്‍ കഴിഞ്ഞ മൂന്നിന് ബംഗളൂരുവിലേക്ക് കൊണ്ടുപോയ നിസാമിനെ ഇന്ന് വിയ്യൂരിലത്തെിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.