തൃശൂര്‍|
jibin|
Last Modified ശനി, 7 മാര്‍ച്ച് 2015 (07:48 IST)
ചന്ദ്രബോസ് കൊലക്കേസ് പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം കര്‍ണാടക പൊലീസ് പ്രൊഡക്ഷന്‍ വാറാന്റില്‍ കഴിഞ്ഞ മൂന്നിന് ബംഗളൂരുവിലേക്ക് കൊണ്ടുപോയ നിസാമിനെ ഇന്ന് വിയ്യൂരിലത്തെിക്കും.
ബംഗളൂരു സ്വദേശിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ തെളിവെടുപ്പിന്റെ ഭാഗമായിട്ടാണ് നിസാമിനെ ബംഗളൂരുവിലേക്ക് കൊണ്ടു പോയത്. കുന്നംകുളം കോടതിയുടെ അനുമതിയിലാണ് നിസാമിനെ ബംഗളൂരിലേക്ക് കൊണ്ടുപോയത്. അതിനാല്‍ നിസാമിനെ കുന്നംകുളം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്.
ബംഗളൂരു കേസിലെ നിസാമിന്റെ ജാമ്യാപേക്ഷ പത്തിന് പരിഗണിക്കും. ‘കാപ്പ’ ചുമത്തുന്നതിലും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിലും തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.