മലപ്പുറത്ത് വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ജനുവരി 2023 (10:57 IST)
മലപ്പുറത്ത് വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി മുസ്തഫയുടേയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ ആണ് മരിച്ചത്. 19 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴുമണിക്കായിരുന്നു സംഭവം. ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം ഉണ്ടായത്.

ഉടന്‍ ഫാത്തിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് ഖബറടക്കം നടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :