അനുബന്ധ വാര്‍ത്തകള്‍
- കളമശേരിയില്‍ ഹോട്ടലുകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ച 500 കിലോ അഴുകി ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചി പിടികൂടി
- കൊച്ചിയില്‍ സ്കൂട്ടറില്‍ കറങ്ങി നടന്ന് ലഹരി മരുന്ന് വില്പന നടത്തിയ 21കാരി പിടിയില്‍
- കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ എസ് ഐ പിടിയിലായി
- സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം
- വൃത്തി അടിസ്ഥാനമാക്കി ഹോട്ടലുകൾക്ക്ക് റേറ്റിംഗ്, പാഴ്സലുകളിൽ സമയം രേഖപ്പെടുത്തണം
ആരാണ് ശാസ്താവ്
അയ്യപ്പന്റെ വ്യത്യസ്തമായ പേരുകളില്‍ ചിലതാണ് ശാസ്ത, ശാസ്താവ് എന്നിവയെല്ലാം. ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠ ഈ അയ്യപ്പന് അഥവാ ശാസ്താവ് ആണ്. എന്നാല്‍, ചിലര്‍ വിശ്വസിക്കുന്നത് ശാസ്താവും അയ്യപ്പനും രണ്ടും രണ്ടുപേരാണെന്നാണ്. കാരണം, ശാസ്താവിന് രണ്ടു ഭാര്യമാരും ഒരു മകനും ഉണ്ട്, എന്നാല്‍ വിശ്വാസം അനുസരിച്ച് അയ്യപ്പന് നിത്യബ്രഹ്മചാരിയാണ്.
ഗൃഹാശ്രമം പുലര്‍ത്തുന്നയാളാണ് ശാസ്ത. അതുകൊണ്ടു കൂടിയായിരിക്കാം കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഗ്രാമങ്ങളില്‍ ശാസ്താവിനെ ആരാധിക്കുന്നത്. സ്കന്ദ പുരാണത്തിലാണ് ശാസ്താവിന്റെ പേര് പരാമര്‍ശിക്കുന്നത്. പുര്‍ണ, പുഷ്കല എന്ന പേരുകളില്‍ രണ്ടു ഭാര്യമാരും ഒരു മകനും ഉണ്ടായിരുന്നു. മിക്ക ഗ്രാമങ്ങളിലും ഇവര്‍ ആരാധിക്കപ്പെട്ടിരുന്നു. പഴയകാല ഗ്രാമങ്ങളില്‍ മിക്കതും ഇന്ന് ടൌണ്‍ ആണ്. അതുകൊണ്ടു തന്നെ, മിക്ക നഗരങ്ങളിലും ശാസ്താവിന്റെ ക്ഷേത്രങ്ങള്‍ ഇന്നു കാണാം.