1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mahe liquor price

മാഹിയിൽ അടുത്ത മൂന്ന് മാസത്തേക്ക് മദ്യത്തിന് കേരളത്തിലെ അതേ വില

മദ്യം
കണ്ണൂർ: മാഹിയിൽ അടുത്ത മൂന്നുമാസ കാലത്തേക്ക് മദ്യത്തിന് കേരളത്തിൽ ഈടാക്കുന്ന അതേ വില തന്നെ ഈടാക്കുമെന്ന് അധികൃതർ. മാഹിയിലെ വിലക്കുറവ് കണക്കിലെടുത്ത് കേരളത്തിൽ നിന്നും ആളുകൾ കൂട്ടമായെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് വില വർധിപ്പിക്കുന്നത്.കേരളത്തിൽ വിൽപനയില്ലാത്ത ബ്രാൻഡുകൾക്ക് വിലയിൽ വർധനവ് ഉണ്ടാകില്ല.
 
കേരളത്തില്‍ മദ്യവില്‍പന ശാലകള്‍ തുറക്കുന്ന സമയത്ത് മാത്രമെ മാഹിയിലും തുറക്കുകയുള്ളു. പാഴ്‌സലായി മാത്രമെ മദ്യം ലഭിക്കു. എന്നാല്‍ ആധാര്‍ നമ്പറുള്ള പുതുച്ചേരി സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളുവെന്ന നിബന്ധന എടുത്ത് കളഞ്ഞിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തുന്ന ആർക്കും മാഹിയിൽ നിന്നും മദ്യം വാങ്ങാം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അമേരിക്കന്‍ മലയാളികളുടെ മാനസിക സംഘര്‍ഷങ്ങള്‍ മാറ്റാനുള്ള മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലിങ് സേവനമായ 'പ്രത്യാശ'യ്ക്ക് തുടക്കമായി