സംസ്ഥാനത്ത് മദ്യവിൽപന ശനിയാഴ്‌ച ആരംഭിച്ചേക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 20 മെയ് 2020 (12:48 IST)
സംസ്ഥാനത്ത് മദ്യവിതരണം ആരാംഭിക്കുന്നത് ശനിയാഴ്‌ചവരെ നീണ്ടെക്കുമെന്ന് റിപ്പോർട്ട്. ബാറുകള്‍ ബെവ്‌കോയുമായി ഉണ്ടാക്കേണ്ട കരാര്‍ വൈകുന്നതിനാലാണ് മദ്യവില്‍പന പുനരാരംഭിക്കുന്നത് വൈകുന്നത്. ഇത് പൂർത്തിയാക്കിയ ശേഷം ശനിയാഴ്‌ചയോട് കൂടി സംസ്ഥാനത്ത് മദ്യവിതരണം ആരംഭിക്കാനാവുമെന്നാണ് സൂചന.

സംസ്ഥാനത്ത് വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവരുന്നതിനുള്ള ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നേരത്തെ ലഭ്യമായാലും ബാറുകളുമായി ബെവ്‌കോ കരാര്‍ ഒപ്പിടാത്തതിനാല്‍ ബാറുകൾ മുഖേനയുള്ള മദ്യവിൽപന നീളും.കരാർ ഒപ്പിടുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.ഇത് നീട്ടനും സാധ്യതയുണ്ട്.

ഓരോ ഇ-ടോക്കണും 50 പൈസ വീതം വെബ്‌കോയ്ക്ക് നല്‍കണം എന്ന് കരാറിൽ വ്യവസ്ഥയുണ്ട്.ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിക്കാണ്. തുടക്കത്തിൽ ഇത് ബെവ്കോ കമ്പനികൾക്ക് നൽകുമെങ്കിലും പിന്നീട് ബാറുടമകളിൽ നിന്നും ഈടാക്കും.തിരക്ക് ഒഴിവാക്കുന്നതിനാണ് ബെവ്‌കോയ്ക്കൊപ്പം ബാറുകള്‍ വഴിയും മദ്യം പാഴ്‌സലായി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :