അനുബന്ധ വാര്‍ത്തകള്‍
- ആലുവയില്‍ 16കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭിണിയായ 19കാരിക്കെതിരെ പോക്സോ കേസ്
- വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ്: ശ്രീകാന്ത് വെട്ടിയാര്‍ പൊലീസിന് മുന്നില്‍ ഹാജരായി, രണ്ട് ദിവസം ചോദ്യം ചെയ്യല്‍
- ലൈംഗികപീഡന പരാതി: വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ പൊലീസിൽ കീഴടങ്ങി
- ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ 20കാരന് ആത്മഹത്യ ചെയ്തു
- ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന് ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി
മത പഠന ക്ലാസിനെത്തിയ എട്ട് വയസുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍
മത പഠന ക്ലാസിനെത്തിയ എട്ട് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. മുറിഞ്ഞകല്‍ മദ്രസ അധ്യാപകന് കലഞ്ഞൂര്‍ ഇടത്തറ സക്കീനത്ത് മന്‍സിലില്‍ അബ്ദുല്‍ സമദി(40)നെയാണ് കൂടല്‍ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ശാരീരിക മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കള്‍ കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.