ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ 20കാരന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (19:31 IST)
ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ 20കാരന്‍ ആത്മഹത്യ ചെയ്തു. കാണ്‍പൂരിലാണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കു ശേഷമാണ് ആത്മഹത്യ. അയല്‍വാസിയായ നാലുവയസുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് യുവാവ്. അതേസമയം ആത്മഹത്യാ കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ച്ചത്തിന് അയച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പിതാവായ പൊലീസുകാരനാണ് പീഡന പരാതി നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :