അതിരാവിലെ പൊട്ടിത്തെറിയും ഭീകരാന്തരീക്ഷവും; നിര്‍ത്താതെ റഷ്യ, കീവില്‍ സ്‌ഫോടനം

രേണുക വേണു| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (09:24 IST)

യുക്രൈന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യയുടെ ആക്രമണം. കീവില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നു. സമീപ നഗരമായ ബ്രോവറിയിലെ സൈനിക താവളത്തിനുനേരെ മിസൈല്‍ ആക്രമണം നടന്നു. ആറ് പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ നാല് മണിയോടെ കീവില്‍ ഉഗ്ര സ്‌ഫോടനം നടക്കുകയായിരുന്നു. പൊട്ടിത്തെറിയും ഭീകരാന്തരീക്ഷവും രൂപപ്പെട്ടു. ജനം പരിഭ്രാന്തിയിലാണെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :