അനുബന്ധ വാര്‍ത്തകള്‍
- എന്തിനു വേണ്ടിയായിരുന്നു ഈ ചതി? - തുറന്നടിച്ച് കുമ്മനം
- ഹസന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് ഞെട്ടി, ഉരിയാടാതെ ഉമ്മൻചാണ്ടി
- അന്ന് കരുണാകരനെ രാജിവെപ്പിച്ചതിൽ കുറ്റബോധമുണ്ട്: ചാരക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി എം എം ഹസൻ
- ജൂഡ് കോമാളിയാണെന്ന് അറിയാൻ ഇനി ജൂഡ് മാത്രമേ ബാക്കിയുള്ളൂ! - വൈറലാകുന്ന കുറിപ്പ്
- എന്തൊരു അനുസരണ! പാർവ്വതി പറഞ്ഞു.. ജൂഡ് ആന്റണി വിഗ്ഗ് വെച്ച് കണ്ടം വഴി ഓടി!
ഞാന്‍ ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചിട്ടില്ല: ഹസന്
എ കെ ആന്റണിയോടും ഉമ്മന്‍ചാണ്ടിയോടും തനിക്ക് ഒരുപോലെ കൂറുണ്ടെന്നും ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തി താന്‍ സംസാരിച്ചിട്ടില്ലെന്നും കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്. ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടുവെന്നും ഹസന് പറഞ്ഞു.
കെ കരുണാകരനെക്കുറിച്ച് ഏറെക്കാലമായി എന്റെ മനസില്‍ ഉണ്ടായിരുന്ന വികാരം പങ്കുവയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതിന് പുതിയ മാനങ്ങള്‍ നല്കി വ്യാഖ്യാനിക്കുക എന്നത് ദൌര്‍ഭാഗ്യകരമായ കാര്യമാണ്. ഞാന്‍ എന്തുപറഞ്ഞുവോ അതിന്റെ ചരിത്രപശ്ചാത്തലം മനസിലാക്കാതെ ചിലര്‍ പ്രസ്താവനകളിറക്കുന്നു - ഹസന് പറഞ്ഞു.
ഞാന്‍ എന്താണ് പറഞ്ഞതെന്ന് ഉമ്മന്‍ചാണ്ടിയോട് വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് യാതൊരു തരത്തിലുള്ള അതൃപ്തിയുമില്ല - ഹസന് വ്യക്തമാക്കി.
ചാരക്കേസുമായി ബന്ധപ്പെട്ട് കെ കരുണാകരനെ രാജിവയ്പ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും ആന്റണി ആവശ്യപ്പെട്ടിരുന്നെന്നുള്ള ഹസന്റെ വെളിപ്പെടുത്തലാണ് അടുത്തകാലത്ത് വന്‍ വിവാദത്തിന് വഴിവച്ചത്.