aparna|
Last Modified ഞായര്‍, 24 ഡിസംബര്‍ 2017 (10:29 IST)
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്റെ രാജിക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് എംഎം ഹസൻ നടത്തിയ പുതിയ വെളിപ്പെടുത്തൽ കോൺഗ്രസിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.
രാജിവെച്ചതുമായ ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ താൻ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹസൻ വ്യക്തമാക്കുന്നു. വിഷയത്തിൽ ഉമ്മൻചാണ്ടി മൗനം പാലിക്കുന്ന വേളയിലാണ് ഉറച്ച നിലപാടുമായ് ഹസൻ എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തന്റെ വെളിപ്പെടുത്തലില്‍ മറ്റ് വ്യഖ്യാനങ്ങളോ, വിശദീകരങ്ങളോ നല്‍കേണ്ടതില്ലെന്നും, ഏറെക്കാലമായി മനസിലുണ്ടായിരുന്ന വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്നും ഹസന്‍ വ്യക്തമാക്കി.
ചാരക്കേസില്‍ ആരോപണവിധേയനായ സമയത്ത് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജി വയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ കെ ആന്റണി ആവശ്യപ്പെട്ടിരുന്നു എന്നാണ് ഹസന്‍ ഇന്നലെ വെളിപ്പെടുത്തിയത്. കരുണാകരന്‍ അനുസ്മരണത്തിലാണ് ഇത് വെളിപ്പെടുത്തല്‍ നടത്തിയത്.
കരുണാകരനെ രാജി വെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം ഉണ്ടെന്നും ഹസ്സന്‍ വിശദമാക്കി. ഭാവിയില്‍ ദുഖിക്കേണ്ടി വരുമെന്നും അന്ന് കെ കരുണാകരന്‍ പറഞ്ഞിരുന്നു. എന്നാൽ, ഈ വെളിപ്പെടുത്തലിനോട് ഉമ്മൻചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.