അനുബന്ധ വാര്‍ത്തകള്‍
- തുടർഭരണം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല: പിണറായി സർക്കാരിനെതിരെ ജില്ലാ സമ്മേളനത്തിൽ വിമർശനം
- മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു
- അശ്രദ്ധ: മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി
- കൊവിഡ് മാറിനിൽക്കട്ടെ!, സിപിഎമ്മിന്റെ മെഗാ തിരുവാതിരയിൽ പങ്കെടുത്തത് 500ലേറെ പേർ
- മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം
മെഗാ തിരുവാതിരയിലെ പാട്ട് പിണറായി സ്തുതിയല്ല: വിവാദം അനാവശ്യമെന്ന് രചയിതാവ്
സിപിഎം സമ്മേളനത്തിലെ മെഗാ തിരുവാതിരയെ ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമെന്ന് ഗാനരചയിതാവ് പൂവരണി കെവിടി നമ്പൂതിരി. പിണറായി സ്തുതികളല്ല വരികളിലുള്ളതെന്നും മുഖ്യമന്ത്രി ചെയ്‌ത കാര്യങ്ങൾ മാത്രമാണ് വരികളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെ പുകഴ്ത്താൻ പാർട്ടി ആവശ്യപ്പെട്ടില്ല. പാർട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടതെന്നും പിണറായി പുകഴ്ത്താൻ നിർദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിരയ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.