അശ്രദ്ധ: മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

എ കെ ജെ അയ്യർ| Last Updated: ബുധന്‍, 19 ജനുവരി 2022 (19:00 IST)
തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 500ലധികം വനിതകളെ പങ്കെടുപ്പിച്ച് കൊണ്ട് സിപിഎം നടത്തിയ മെഗാ തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അതേസമയം, കോവിഡ് കണക്കുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ശേഷം സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :