അനുബന്ധ വാര്‍ത്തകള്‍
- ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു
- ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്: തെളിവുനല്കാനായില്ല, കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
- സർക്കാർ ജീവനക്കാർക്കു ഡബിൾ ധമാക്ക; ഇനി ശനിയും അവധി?
- പ്രതിപക്ഷത്തിനു വീണ്ടും തിരിച്ചടി; പിആർഡി പരസ്യത്തിൽ തെറ്റില്ല, സർക്കാരിനു തുടരാം
- 'സര്‍ക്കാര്‍ ക്ഷണിതാക്കളുടെ ലിസ്റ്റ് അയയ്ക്കണമായിരുന്നു'; ഉദ്ഘാടന ചടങ്ങ് വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
ചായയില്ല, ചട്‌നിയില്ല, ഓംലറ്റും ഇല്ല ! എൽപിജി സിലിണ്ടർ പ്രതിസന്ധി തുടരുന്നു, മിണ്ടാതെ മോദി
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പാചകവാതക ദൗർലഭ്യതയെ തുടർന്ന് ഹോട്ടലുകൾ പ്രതിസന്ധിയിലാണ്
സംസ്ഥാനത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം തടസപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണം.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പാചകവാതക ദൗർലഭ്യതയെ തുടർന്ന് ഹോട്ടലുകൾ പ്രതിസന്ധിയിലാണ്. പല ഹോട്ടലുകളും മൂന്ന് ദിവസമായി അടഞ്ഞുകിടക്കുന്നു. ചട്‌നി, ഓംലെറ്റ് തുടങ്ങി ചായ വരെ പല ഹോട്ടലുകളിലും ഇല്ല.
ഗാർഹിക ആവശ്യങ്ങൾക്കുല്‌ള എൽപിജി സിലിണ്ടറുകളുടെ വിതരണത്തിലും പ്രതിസന്ധി നിലനിൽക്കുന്നു. പല ഏജൻസികളും ബുക്കിങ് സ്വീകരിക്കുന്ന ഫോൺ നമ്പറുകൾ പ്രവർത്തനരഹിതമാക്കി. ബുക്കിങ് സ്വീകരിച്ച ഏജൻസികൾ ഒന്നരയാഴ്ചയിലേറെയായിട്ടും സിലിണ്ടർ വിതരണം ചെയ്തില്ലെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ചില ഏജൻസികൾക്കു മുന്നിൽ ആളുകൾ ബഹളമുണ്ടാക്കി.
രാജ്യത്ത് പാചകവാതക പ്രതിസന്ധി നിലനിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അമേരിക്കയുടെ കടന്നുകയറ്റത്തെ മോദി എതിർക്കാത്തതാണ് ഇറാൻ ഇന്ത്യക്കെതിരായ നീക്കങ്ങൾ നടത്താൻ കാരണം.