പുതിയ ന്യൂനമര്‍ദം നാളെ; കാലവര്‍ഷം പിന്‍വാങ്ങാന്‍ വൈകും

രേണുക വേണു| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (15:27 IST)

ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യൂനമര്‍ദം
നാളെ വൈകുന്നേരത്തോടെ രൂപപ്പെടും. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായാണ് നാളെ (സെപ്റ്റംബര്‍ 24)
വൈകുന്നേരത്തോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഒഡിഷ തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമന പ്രകാരം സെപ്റ്റംബര്‍ 25-28 വരെ കേരളത്തില്‍, പ്രത്യേകിച്ച് മധ്യ തെക്കന്‍ കേരളത്തില്‍ മഴ സജീവമാകാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഈ വര്‍ഷവും വടക്ക്-പടിഞ്ഞാറേ ഇന്ത്യയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങാന്‍ ഇത്തവണയും വൈകാന്‍ സാധ്യത.
നിലവിലെ പ്രവചന പ്രകാരം ഒക്ടോബര്‍ ആദ്യ ആഴ്ച കഴിഞ്ഞേ പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയുള്ളൂ. ബംഗാള്‍ ഉള്‍കടലില്‍ തുടര്‍ച്ചയായി രൂപപ്പെടുന്ന ന്യുനമര്‍ദങ്ങളാണ് വൈകാന്‍ പ്രധാന കാരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :