കേരളത്തില്‍ വീണ്ടും തുടര്‍ച്ചയായ മഴയ്ക്ക് സാധ്യത; പുതിയ ന്യൂനമര്‍ദം നാളെയോടെ

രേണുക വേണു| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (13:38 IST)

ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച ( സെപ്റ്റംബര്‍ 24) വൈകുന്നേരത്തോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട് ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. സെപ്റ്റംബര്‍ മാസത്തിലെ നാലാമത്തെ ന്യുനമര്‍ദമാണിത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍
25 ന് ശേഷം മഴ വര്‍ധിക്കാന്‍ സാധ്യത.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :