ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണ്‍ തീവ്രന്യൂനമര്‍ദം

രേണുക വേണു| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (09:25 IST)

ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണ്‍ തീവ്ര ന്യൂനമര്‍ദം. കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ കേരളത്തില്‍ കാലവര്‍ഷം ശക്തമാകും. സീസണിലെ ആദ്യ മണ്‍സൂണ്‍ തീവ്ര ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്താണ് രൂപപ്പെട്ടത്. ന്യുനമര്‍ദ സ്വാധീനഫലമായി അറബികടലില്‍ കാലവര്‍ഷകാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ 15 വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :