1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Update March 4

തീവ്ര ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Kerala Weather
Kerala Weather: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യുന മര്‍ദനം അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു അതിതീവ്ര ന്യുനമര്‍ദമായി മാറി വടക്ക്-വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി വടക്കന്‍ തമിഴ്‌നാട് തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍ മാര്‍ച്ച് 7,8 തീയതികളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത. തമിഴ്‌നാട് തീരദേശ മേഖലയില്‍ 6,7 ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പ്രായപരിധി കർശനമാക്കി സിപിഎം: ഇളവ് പിണറായിക്ക് മാത്രം, ജി സുധാകരൻ അടക്കം 13 പേരെ ഒഴിവാക്കി