പെട്രോൾ വിലയിൽ ചൊവ്വാഴ്‌ച്ച മുതൽ വർദ്ധനവ്: 12 രൂപ വരെ ഉയർന്നേക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (19:09 IST)
നാലുമാസമായി മരവിപ്പിച്ച പുനർനിർണയം അടുത്തയാഴ്‌ച്ച പുനരാരംഭിക്കുമ്പോൾ പെട്രോൾ,വില പന്ത്രണ്ട് രൂപ വരെ കൂടുമെന്ന് റിപ്പോർട്ട്. എണ്ണ കമ്പനികൾക്ക് നഷ്‌ടം ഒഴിവാക്കാൻ ഇത്രയും നിരക്ക് വർധന വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

യുക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 120 ഡോളർ കടന്നിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് ഇന്നലെ 117 ഡോളർ വരെ എത്തിയിരുന്നു. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. നിയമസഭാ തിരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച്ചയാണ്. ഇതിന് പിന്നാലെ വില പുനർനി‌ർണ‌യം പുനരാരംഭിക്കാനിരിക്കുകയാണ് കമ്പനികൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :