യുദ്ധത്തിന്റെ ഏറ്റവും മോശം ഭാഗം വരാനിരിക്കുന്നതേയുള്ളു: പുടിനുമായുള്ള സംഭാഷണത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ്

അഭിറാം മനോഹർ| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (15:09 IST)
യുക്രെയ്‌നെ പൂർണമായും പിടിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വാക്കുകൾ ഭയപ്പെടുത്തുന്നുവെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. യുദ്ധത്തിന്റെ ഏറ്റവും മോശമായ ഭാഗം ഇനിയും വരാനിക്കുന്നതേ ഉള്ളൂവെന്ന തോന്നൽ ആശങ്കപ്പെടുത്തുന്നുവെന്നും പറഞ്ഞു. പുടിനുമായി 90 മിനിറ്റുകള്‍ നീണ്ട ഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു മാക്രോണിന്റെ പ്രസ്താവന.

അതേസമയം യുക്രെ‌യ്‌ൻ പൂർണമായി പിടിച്ചെടുക്കുമെന്ന റഷ്യൻ നിലപാട് അംഗീകരിക്കാനാവില്ല. നാസിവല്‍ക്കരണത്തിന് നിന്ന് യുക്രെയ്‌നെ മോചിപ്പിക്കുമെന്ന വാക്കുകളാണ് പുടിന്‍ ഉപയോഗിച്ചതെന്നും മാക്രോണ്‍ പറഞ്ഞു. അതേസമയം ജനവാസമേഖലകളെ റഷ്യൻ സൈന്യം ആക്രമിക്കുന്നുവെന്ന ആരോപണം നിഷേധിച്ചതായും മാക്രോൺ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :