M.Swaraj: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.സ്വരാജ് മത്സരിക്കും; പരിഗണിക്കുന്നത് എറണാകുളത്ത്

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ ഒന്നില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാന്‍ സാധിച്ചത്

രേണുക വേണു| Last Modified ബുധന്‍, 24 ജനുവരി 2024 (08:57 IST)
M Swaraj

M.Swaraj: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.സ്വരാജ് മത്സരിക്കും. എറണാകുളം മണ്ഡലത്തില്‍ നിന്നാണ് സ്വരാജിനെ പരിഗണിക്കുന്നത്. പാലക്കാടും സ്വരാജിന്റെ പേര് പരിഗണിക്കുന്നുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ച സ്വരാജ് യുഡിഎഫിന്റെ കെ.ബാബുവിനോട് തോല്‍വി വഴങ്ങിയിരുന്നു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ ഒന്നില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാന്‍ സാധിച്ചത്. ഇത്തവണ 2019 ലെ കനത്ത തോല്‍വിക്കുള്ള മറുപടി നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനം. എം.സ്വാരാജ്, എ.എ.റഹീം, തോമസ് ഐസക്, കെ.കെ.ശൈലജ തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം ഇത്തവണ സിപിഎം രംഗത്തിറക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.രാജീവ് ആയിരുന്നു എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഹൈബി ഈഡനോടാണ് രാജീവ് തോല്‍വി വഴങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :