'തോറ്റു തോറ്റു മടുത്തു'; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍

2019 ല്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സുരേന്ദ്രന്‍ മത്സരിച്ചിരുന്നു

Last Updated: വ്യാഴം, 1 ഫെബ്രുവരി 2024 (15:01 IST)

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനാണ് ഇത്തവണ സുരേന്ദ്രന്റെ തീരുമാനം. തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം ഉള്ളതുകൊണ്ട് സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന് സുരേന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.

2019 ല്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. എന്നാല്‍ വിജയിക്കാന്‍ സാധിച്ചില്ല. ലോക്‌സഭാ, നിയമസഭാ എന്നിങ്ങനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏഴ് തവണ സുരേന്ദ്രന്‍ മത്സരിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പിലെ തുടര്‍ പരാജയങ്ങള്‍ കാരണമാണ് ഇത്തവണ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :